Editor's ChoiceLatest NewsNationalNewsPolitics

കര്‍ണാടക ബിജെപിയിൽ യെദ്യൂരപ്പയെ പുറത്താക്കണുമെന്ന ആവശ്യം ശക്തം.

കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമായതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ പുറത്താക്കണുമെന്ന ആവശ്യം ശക്തം. വിമത നേതാക്കളാണ് ഇത്തരം ആവശ്യം ഉന്നയിച്ച് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇക്കാര്യം ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ കോണ്‍ഗ്രസ് മനസ്ഥിതി ഉള്ളവരാണെന്ന് യെദ്യൂരപ്പ പക്ഷം വിമര്‍ശിച്ചു.

കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍
മാസങ്ങള്‍ക്ക് ഇപ്പുറം യെദ്യൂരപ്പ ഭരണം ഇതൊന്നും പരിഗണിക്കാതെയാണ് മുന്നേട്ട് പേകുന്നത്. ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ യെദ്യൂരപ്പയെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റും എന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായി വിമത വിഭാഗം പറഞ്ഞു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സിടി രവി യത്‌നാല്‍ ആണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര കര്‍ണാകടകയില്‍ നിന്നാണ്. അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാര്‍ട്ടി പരിപാടിയില്‍ യത്‌നാല്‍ അവകാശപ്പെട്ടു. എന്നാല്‍ വിമതപക്ഷത്തിന്റെ അവകാശവാദങ്ങളെ മുഖവിലയ്ക്കെടുക്കാതെയാണ് യെദ്യൂരപ്പ പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസ് മനസ്ഥിതി ഉള്ളവരുടെ താത്പര്യം യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പ്രതികരിച്ചു.

അതേസമയം, ബിജെപി കേന്ദ്ര നേതൃത്വം യെഡിയൂരപ്പയെ വൈകാതെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 77കാരനായ അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ കൂടുതല്‍ തിളങ്ങാനാകുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button