BusinessEditor's ChoiceKerala NewsLatest NewsLocal NewsNationalNews
സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ 16 ഇനം പച്ചക്കറികള്‍ക്ക് തറവില വരും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തറവില നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു.
550 കേന്ദ്രങ്ങള്‍ വഴി പച്ചക്കറി സംഭരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്
എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും പച്ചക്കറി ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞത് വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു.
കാലംതെറ്റി വന്ന മഴയും പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചു. പച്ചക്കറി കൃഷിചെയ്തിരുന്ന സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴ പെയ്തത് വിളനാശം സംഭവിക്കാന്‍ തുടങ്ങി. ഇത് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായി.