Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയുടെ ഘടക കക്ഷിയായി ഇന്ന് മാറും.

കേരള കോൺഗ്രസ് എമ്മിന്റെ ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയുടെ ഘടക കക്ഷിയായി ഇന്ന് മാറും. ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ ഉള്ള വിവരം. ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐയുടെ നിലപാട് മാറ്റവും, മുന്നണിപ്രവേശനത്തിൽ എതിർക്കില്ലെന്നുള്ള തീരുമാനവും ജോസ് വിഭാഗത്തിന് ആശ്വാസമായിരിക്കുകയാണ്. ജോസിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനപ്പുറം ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാടിനോടും സി.പി.ഐക്ക് ഇപ്പോൾ യോജിപ്പാണ് ഉള്ളത്.