ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി ഇല്ല,ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം തുടങ്ങി.

സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറും ഭാഗമാണെന്നും, ശിവശങ്കറിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നു അന്വേഷണ ഏജന്‍സികൾ സംശയിക്കുന്നതിനാലും, കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി പറയാതിരിക്കുന്നതിനാലും ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം തുടങ്ങി. കസ്റ്റംസും ഇ.ഡിയും ശിവശങ്കരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കം നടത്തുന്നത്.
ഏജന്‍സികളുടെ ചോദ്യം ചെയ്യലിൽ വാട്സ്അപ്പ് ചാറ്റുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതിരുന്നതാണ് ശിവശങ്കറിന് തിരിച്ചടിയാവുന്നത്. വാട്സ്ആപ്പ് ചാറ്റുകള്‍ക്ക് ശിവശങ്കർ ഇതുവരെ മറുപടി പറഞ്ഞില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണ്ണായക തെളിവാണ് പ്രതികളുടെ വാട്സ്ആപ്പ് ടെലഗ്രാം ചാറ്റടക്കമുള്ള ഡിജിറ്റല്‍ രേഖകള്‍ എന്നാണ് ഏജൻസികൾ പറയുന്നത്. ഇതില്‍ സ്വപ്നയുമായും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലുമായും ശിവശങ്കരന്‍ നടത്തിയ ചാറ്റുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നതാന്. ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ശിവശങ്കരന്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് നടത്തിയ ചാറ്റുകള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കാനാകില്ലെന്ന നിലപാടാണ് ശിവശങ്കരന്‍ അപ്പോൾ സ്വീകരിച്ചത്. പലതും മറന്ന് പോയെന്നും പറഞ്ഞിരുന്നതാണ്.