ഇളയദളപതി വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക്

ഇളയദളപതി വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നുമുള്ള റിപോർട്ടുകൾ വരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും, ബിജെപിക്കൊപ്പം പോകില്ലെന്നും നടന്റെ പിതാവ് ചന്ദ്രശേഖര്‍ പറഞ്ഞിട്ടുള്ളതായ വാർത്തകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ വിജയ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയെയും ഭാര്യ സംഗീതയെ ജയലളിതയായും അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ രംഗത്ത് വന്നിരുന്നു. മധുര,സേലം,രാമനാഥപുരം എന്നീ നഗരങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ബിഗില്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നയങ്ങളെ വിമര്‍ശിച്ച് ഡയലോഗുകള്‍ ഉണ്ടായതിനെ തുടർന്ന് ശക്തമായ എതിര്‍പ്പാണ് ബിജെപിയില്‍ നിന്നും വിജയ്ക്കുണ്ടായത്. മാസ്റ്റർ സിനിമയുടെ ചിത്രീകരണ സമയത്തും ഇന്‍കംടാക്സ് സംബന്ധമായി 25 കോടിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടും വിജയിയെ ചോദ്യം ചെയ്തിരുന്നു.