ശബരിമലയിൽ കടകൾ ലേലത്തിനെടുത്ത വ്യാപാരികൾ കടക്കെണിയിലായി.

പത്തനംതിട്ട/നിലയ്ക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെയുള്ള പാതയില്‍ കടകൾ ലേലത്തിനെടുത്ത വ്യാപാരികൾ കടക്കെണി യിൽപെട്ടു. നഷ്ടക്കച്ചവടത്തിലായ തങ്ങള്‍ക്കു സംരക്ഷണം നല്‍കണമെന്നും ലേലത്തിൽ കട നടത്താൻ അനുവദിച്ച കാലാവധി ദീര്ഘിപ്പിക്കണമെന്നുമാണ്നഷ്ടത്തിലായ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
2019-2020 തീര്‍ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട്, 250ല്‍പ്പരം വ്യാപാര സ്ഥാപനങ്ങളാണ് ശബരിമലയിൽ പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് വ്യാപാരികള്‍ക്ക് പ്രവര്‍ത്തിക്കാനായത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്. വ്യാപാര നഷ്ടംമൂലം വ്യാപാരികള്‍ ഇന്ന് കടക്കെണിയിലായി പൊരുതി മുട്ടുകയാണ്.
കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്ക്കാന് കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടവും, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണചെലവ്,വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലുമുണ്ടായ നഷ്ടം ഇങ്ങനെ പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ് ഇന്ന് വ്യാപാരികൾ. ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇ-ടെന്‍ഡര്‍ നടപടികളില്‍ നിന്നു പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന നിവേദനം സമര്‍പ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ഖേദകരം.