Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSabarimala

ഭക്തർക്ക് ശബരിമല പ്രസാദം ഇനി തപാലിൽ ലഭിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ശബരിമല വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ നടപടി തുടങ്ങി.ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തപാല്‍ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാനുള്ള അവസരമീനു ഇതിനായി ഒരുക്കുന്നത്. ഇതിനായി ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്ന് പുതിയ പദ്ധതി തയാറാക്കിക്കഴിഞ്ഞു.
പണം അടച്ചാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ കിട്ടുന്ന രീതിയാണ് ക്രമീകരിക്കുന്നത്. അരവണ, ആടിയ ശിഷ്ടംനെയ്യ്, വിഭൂതി പ്രസാദം,മഞ്ഞള്‍, കുങ്കുമ പ്രസാദം എന്നിവയാണ് പായ്ക്കറ്റില്‍ ഉണ്ടാവുക. ഇതിന്റെ വില ഇനിയും നിശ്ചയിച്ചിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയൊരു ശതമാനം തീര്‍ഥാടകര്‍ക്കും ദര്‍ശനത്തിന് എത്താന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. അതിനാലാണ് ഭക്തര്‍ക്ക് തപാലില്‍ പ്രസാദം നൽകുന്ന പദ്ധതി തുടങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button