ലോകത്തിന് പ്രതീക്ഷ നൽകി, ഓക്സ്ഫോഡ് വാക്സിന് മികച്ച ഫലം.

കോവിഡ് ആശങ്കകൾക്കിടയിലും ആശ്വാസ വാർത്തകളുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വൈറസിനെതിരെ അതിശക്തമായ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായും ഗവേഷകര്‍ പറയുന്നു.
ഓക്സ്ഫോഡ് വാക്സിൻ പ്രാഥമിക ട്രയല്‍സിൽ വാക്‌സിന്‍ നല്‍കിയ വോളണ്ടിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുന്നതായി തെളിഞ്ഞിരുന്നു. മറ്റ് വാക്‌സിനുകള്‍ വൈറസിനെ ദുര്‍ബലപ്പെ ടുമ്പോൾ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ശരീരത്തില്‍ വൈറസിന്റെ ഭാഗങ്ങള്‍ തയ്യാറാക്കും. വാക്‌സിന്‍ കൊവിഡ് പ്രോട്ടീന് വിജയകരമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ഗവേഷണം തെളിയിച്ചു. ഇതുവഴി കോശങ്ങള്‍ ആയിരത്തോളം തവണ ഇത് ആവര്‍ത്തിച്ച് സൃഷ്ടിക്കും. ഇത് വ്യക്തിയുടെ പ്രതിരോധ സിസ്റ്റം രോഗത്തെ തിരിച്ചറിഞ്ഞ്, രോഗം ബാധിക്കുന്നതിന് മുന്‍പ് തന്നെ തിരിച്ചടിക്കും. ഈ ടെക്‌നോളജി കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നു.
ടെക്‌നോളജി എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ വാക്‌സിന്റെ പ്രവര്‍ത്തനം കൃത്യമായി പറയാം. പ്രതീക്ഷിച്ചത് പോലെ ഇത് പ്രവര്‍ത്തിക്കുന്നു. രോഗത്തിന് എതിരായ പോരാട്ടത്തില്‍ ഈ വാര്‍ത്ത ശുഭകരമാണ്’ ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിസ്‌റ്റോളിലെ സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ & മോളിക്യൂലാര്‍ മെഡിസിനിലെ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോര്‍ഡിന്‍റേത്. ഇടക്ക് നിരാശജനകമായ വാര്‍ത്തകളുണ്ടാ യെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ലോകത്തിന് തന്നെ പ്രതീക്ഷ തരുന്നതാണ്.