രണ്ടു കോടിയുടെ വായ്പക്ക് വരെ കൂട്ടുപലിശയില്ല, മൊറട്ടോറിയം ഇല്ലാത്തവരുടെ കൂട്ടുപലിശ ഒഴിവാക്കും.

ന്യൂഡൽഹി/ രണ്ടു കോടി രൂപ വരെ വായ്പ എടുത്ത മൊറട്ടോറിയം ഇല്ലാത്തവരുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്സവ സീസണിനു മുന്നോടിയായ ആശ്വാസ പ്രഖ്യാപനം. കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാർ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
സാധാരണക്കാരുടെ ദീപാവലി സർക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും കോടതി പറഞ്ഞിരുന്നതാണ്. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. പലിശ ഇളവ് നൽകുന്നതിൽ തീരുമാനം ആയിട്ടുണ്ടെന്നും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സമയം ദീർഘിപ്പിക്കണമെന്നും സർക്കാർ ആവശ്യപെട്ടിരുന്നതാണ്. നവംബർ 2ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. കോവിഡ് മഹാമാരി കാരണം മാർച്ചിലാണ് ആർബിഐ വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിച്ചത്. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നൽക്കുകയായിരുന്നു. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക. മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താത്തവരും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നവർക്കും ഇതു ബാധകവും ഗുണകരവും ആവും.