Editor's ChoiceKerala NewsLatest NewsLocal NewsNationalNews

നെല്ല് സംഭരണം വൈകുന്നു; ആശങ്കയിൽ കർഷകർ.

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകർ ആശങ്കയിൽ. രണ്ടാം കൃഷിയുടെ കൊയ്ത്ത് പൂര്‍ത്തിയായ പാടങ്ങളിലാണ് കർഷകർ പ്രതിസന്ധിയിലാ യിരിക്കുന്നത്. കൊയ്ത്ത് പൂര്‍ത്തിയായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ ആളെത്താത്തതാണ് നെല്ല് കെട്ടി കിടക്കാന്‍ കാരണം. നെല്ല് സംഭരണം ഇനിയും വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകർ.

സംഭരണത്തിൽ നിന്ന് സ്വകാര്യ മില്ലുകളെ ഒഴിവാക്കിയതോടെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള മില്ലുകള്‍ മാത്രമാണ് നിലവില്‍ സംഭരണത്തിനുള്ളത്. നിലവില്‍ പാഡി കോ എന്ന സഹകരണ സ്ഥാപനവും നാല് മില്ലുകളും മാത്രമാണ് നെല്ല് സംഭരിക്കുന്നത്. എന്നാല്‍ നെല്ല് സംഭരിക്കാന്‍ ആളെത്താതിനെ തുടര്‍ന്ന് കൊയ്തിട്ട നെല്ല് കെട്ടിക്കിടക്കുകയാണ്.

സര്‍ക്കാര്‍ മില്ലുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി നെല്ല് പരിശോധനയും മറ്റും പൂര്‍ത്തിയായെങ്കിലും നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. നിലവില്‍ കൊയ്തിട്ട നെല്ല് റോഡിന് ഇരുവശങ്ങളില്‍ കൂട്ടിയിട്ട് ടാര്‍പ്പോളിനിട്ട് മൂടി കാവലിരിക്കുകയാണ് കര്‍ഷകര്‍. കൂടാതെ ഇടക്കിടെ പെയ്യുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിഷേധത്തിന് മുന്നോടി യായി കർഷകർ സൂചന സമരം നടത്തി. ചങ്ങനാശ്ശേരി- ആലപ്പുഴ റോഡില്‍ നില്‍പ് സമരം നടത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

അതേ സമയം പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.
ഭക്ഷ്യമന്ത്രി പാലക്കാട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും. ഇടഞ്ഞു നില്‍ക്കുന്ന മില്ലുകളെ ഒഴിവാക്കി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേ
ര്‍പ്പെടും. പാലക്കാട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും 35 സഹകരണ സംഘങ്ങള്‍ വഴി ശേഖരിക്കും. കര്‍ഷകര്‍ക്ക് മുന്‍വര്‍ഷ
ങ്ങളിലെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button