ലോകത്താദ്യമായി കൊവിഡിനുള്ള ക്ലിനിക്കല്‍ മരുന്ന് കേരളത്തിൽ നിന്ന് ആയേക്കാം.

കൊച്ചി/ കൊവിഡിനുള്ള ക്ലിനിക്കല്‍ മരുന്നിന്റെ പരീക്ഷണത്തിന് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. കൊച്ചിയില്‍ നിന്നുള്ള പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് രണ്ടാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നു പിഎന്‍ബി വെസ്പര്‍ സിഇഒ പി.എന്‍.ബലറാം അറിയിച്ചു.
ലോകത്താദ്യമായാണ് കോവിഡിന് പുതിയൊരു ക്ലിനിക്കല്‍ മരുന്നിന്പരീക്ഷണാനുമതി ലഭിക്കുന്നത്. പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സ് കമ്പനിയുടെ പിഎന്‍ബി 001 എന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കോവിഡ് രോഗികളില്‍ ഫലം കണ്ടതോടെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രണ്ടാം ഘട്ടപരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. സ്മോള്‍ സെല്‍ ലങ് കാന്‍സറിനായി നിര്‍മിച്ചെടുത്ത രാസസംയുക്തം ശാസ്ത്രീയമായി കോവിഡ് രോഗികളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പരീക്ഷണങ്ങള്‍. ഇത് വിജയിച്ചാല്‍ ലോകത്തിലാദ്യമായി കൊവിഡിനെതിരായ മരുന്ന് ഇന്ത്യയില്‍ നിന്നാകുമെന്ന് പിഎന്‍ബി വെസ്പര്‍ സിഇഒ പി.എന്‍.ബലറാം പറഞ്ഞു.
നിലവില്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളേക്കാള്‍ ഗുണകരമാണ് പിഎന്‍ബി 001 എന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവർക്ക് ഉണ്ടാവുന്ന പനി, ശരീര വേദന, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ തു ഏറെ ഫലപ്രദമാണ്. പൈറെക്സിയ പഠനങ്ങളില്‍ ആസ്പിരിനേക്കാള്‍ 20 മടങ്ങ് ശക്തമാണ് പിഎന്‍ബി 001 എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 74 പേരില്‍ ആണ് മരുന്ന് ഇതിനകം ആദ്യഘട്ട പരീക്ഷണം നടത്തിയത്. പുണെ ബിഎംജി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള, നിലവില്‍ ഓക്സിജന്റെ സഹായത്തോടെ കഴിയുന്ന 40 പേരിലാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ മരുന്ന് പരീക്ഷണം നടത്താനിരിക്കുന്നത്. സമാന്തര പരീക്ഷണങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ യുകെയിലും പുരോഗമിച്ചുവരുന്നു.
https://www.facebook.com/watch/?v=2973580459630963