CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
പഞ്ചനക്ഷത്ര ഹോട്ടലിൽ പെൺവാണിഭം, സീരിയൽ താരങ്ങൾ ഉൾപ്പെടെ കുടുങ്ങി.

പഞ്ചനക്ഷത്ര ഹോട്ടലിന്റെ മറവിൽ പെൺവാണിഭം നടത്തി വന്ന റാക്കറ്റിനെ പൊക്കാൻ പോലീസ് നാടകീയമായി നടത്തിയ റെയ്ഡിൽ സീരിയൽ താരങ്ങൾ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനായി. പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് സെക്സ് റാക്കറ്റിനെ പോലീസ് കുടുക്കുകയായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടിമാരും ബെല്ലി ഡാൻസർമാരും റെയ്ഡിൽ കുടുങ്ങി. മൂന്ന് സ്ത്രീകൾക്ക് പത്തര ലക്ഷം രൂപ നിരക്കിൽ സെക്സ് റാക്കറ്റിനെ കുടുക്കാൻ ക്രൈം ബ്രാഞ്ച് ഒരു കസ്റ്റമറെ നിയോഗിക്കുകയായിരുന്നു. മുംബൈ ക്രൈം ബ്രാഞ്ച് ആണ് റൈഡ് നടത്തിയത്. റെയ്ഡിൽ പിടിക്കപ്പെട്ട യുവതികളിൽ മൂന്ന് പേർ സീരിയലിൽ താരങ്ങളാണ്. ഗുർഗോണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് റെയ്ഡ് നടന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പി.ടി.ഐ.ആണ് റിപ്പോർട്ട് ചെയ്തത്.