Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNewsWorld

ഫലസ്തീൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിന് ചർച്ചകൾ നടക്കണം, ഇന്ത്യ

ന്യൂയോർക്ക്/ ഫലസ്തീൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിന് ചർച്ചകൾ തുടരണമെന്നു ഐക്യരാഷ്ട സഭയിൽ ഇന്ത്യ. ഫലസ്തീൻ ഉൾപ്പടെവരുന്ന പശ്ചിമേഷ്യൻ വിഷയത്തിൽ ഐക്യരാഷ്ട സഭയിൽ ഇന്ത്യൻ പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യു.എൻ സുരക്ഷാ സമിതിയിൽ നടന്ന സംവാദത്തിൽ ആണ് ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂർത്തി രാജ്യത്തിന്‍റെ നിലപാട് ആവർത്തിച്ചറിയിച്ചത്.
സംഘർഷം ഇല്ലാതാക്കാനുള്ള നീതിപൂർവകവും സ്വീകാര്യവുമായ ധാരണയായി ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. ഇസ്രയേലുമായി സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുക. ഇരുവിഭാഗങ്ങളും നേരിട്ടുള്ള ചർച്ചകളിലൂടെ പരസ്പര സമ്മതമുള്ള അതിർത്തികൾ യാഥാർഥ്യമാക്കണമെന്നും ഇന്ത്യ പറഞ്ഞിട്ടുണ്ട്. ഏതൊരു പ്രതിസന്ധിയും തീവ്രവാദികളുടെ കൈകൾ ശക്തിപ്പെടുത്താനും സഹകരണത്തിനുള്ള വാതിൽ അടക്കാനും കാരണമാരും. അതുവഴി ഇരു വിഭാഗങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ അപകടത്തിലാക്കാനും വഴിവെക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
പാർലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളും ഫലസ്തീൻ ദേശീയ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താനുള്ള പലസ്തീൻ രാഷ്ട്രീയ പാർട്ടികളായ ഫത്തയും ഹമാസും തമ്മിലുള്ള കരാറിനെ ഇന്ത്യ അഭിനന്ദിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി ഗാസയിലെ സ്ഥിതിഗതികൾ ലഘൂകരിച്ചു. താൽകാലിക ഉടമ്പടി ശാശ്വത വെടിനിർത്തലായി പരിവർത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുകയാണ്. ഇത് ഇരുഭാഗത്തും വിലപ്പെട്ട മനുഷ്യ ജീവിതങ്ങൾ സംരക്ഷിക്കാനും ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്നും ഇന്ത്യ പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button