CovidCrimeEditor's ChoiceHealthKerala NewsLatest NewsLaw,Local NewsNews

കോവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

പത്തനംതിട്ട/ കോവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍,പോലീസ് 540 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ആണ് കുറ്റപത്രം സമർപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസില്‍ 94 സാക്ഷികളാണ് ഉള്ളത്. പ്രതി നൗഫല്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടു കൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. ആറന്മുളയിൽ സെപ്തംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 47 ദിവസം കൊണ്ട് പോലീസ് അന്വേഷണം പൂര്‍ത്തീയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button