ശിവശങ്കറിന്റെ അറസ്റ്റ് എന്തുകൊണ്ട്.

രാജ്യത്ത് ആദ്യമായി, ഒരു കമ്മ്യുണിസ്റ് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഒരു കമ്മ്യുണിസ്റ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി നോക്കവേ ഒരു ഐ എ എസ് ഓഫീസർ രാജ്യ ദ്രോഹ പരമായ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽഅറസ്റ്റ് ചെയ്യപ്പെടുന്നു. എം. ശിവശങ്കർ എന്ന ഐ എ എസ്സുകാരന്റെ അറസ്റ്റിലേക്ക് എൻഫോഴ്‌സ്‌മെന്റിനെ എത്തിച്ച കാരണങ്ങൾ നിരവധിയാണ്.
എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ, രഹസ്യമായി നൽകിയ ഡിജിറ്റൽ തെളിവുകൾ സാക്ഷിയായി തന്നെ സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടാകാ മെന്നാണ് പറഞ്ഞിട്ടുള്ളത്. അന്വേഷണവുമായി വേണ്ടത്ര സഹകരിക്കാത്ത കാരണമാണ് കസ്റ്റംസും, ഇ ഡിയും ഹൈ ക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍വാദത്തില്‍ മുഖ്യമായും പറഞ്ഞിരുന്നത്. അതിലെ സുപ്രധാന വിവരങ്ങൾ ഇവയാണ്.
സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിവശങ്കരന് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം ശിവശങ്കർ നല്‍കുന്നില്ല. അറിയേണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക തന്നെ വേണം. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. ഉന്നത അധികാര പദവി സ്വര്‍ണക്കള്ളക്കടത്തിന് ശിവശങ്കർ മറയാക്കുകയായിരുന്നു. സ്വര്‍ണക്കള്ളക്കടത്തിന് ശിവശങ്കരന്‍റെ പങ്കാളിത്തം ഉറപ്പാണ്.
പ്രധാന കണ്ണി സ്വപ്ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധം ഉണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് നേരിട്ടു പങ്ക് ഉണ്ട്. നയതന്ത്ര ബാഗേജ് പിടികൂടിയ കസ്റ്റംസിനെ പല തവണ ഫോണില്‍ വിളിച്ച് അതു വിട്ടുകൊടുക്കണമെന്ന് നിര്‍ബന്ധിച്ചതിന്റെ തെളിവുകൾ ഉണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങ ളിലടക്കം സ്വപ്നയെ മറയാക്കി എല്ലാം ശിവശങ്കര്‍ നേരിട്ടു നിയന്ത്രിക്കുകയായിരുന്നു.
ഇതുവരെ തെളിവുകള്‍ മറച്ചു വയ്ക്കാനും അന്വേഷണത്തെ വഴിതിരിച്ചുവിടാനും ശിവശങ്കർ ശ്രമിക്കുകയായിരുന്നു. ശിവശങ്കറെ ഉള്‍പ്പെടുത്തി വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും നടത്തേണ്ടിയിരിക്കുന്നു. അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ കിട്ടാതെ ശിവശങ്കറില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കില്ല.
തുടണ്ടിയ വാദങ്ങളെല്ലാം അംഗീകരിച്ച ശേഷം, ഉത്തരവാദിത്തപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനെന്നതിനാൽ, നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളെല്ലാം പാലിക്കുമെന്ന ഉറപ്പില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കുന്നു എന്നാണ് 21 പേേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവിടുന്നത്.