അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്.

സ്വർണ്ണ കടത്തുമായി ബന്ധപെട്ടു അന്വേഷണ സംഘം ശേഖരിച്ച പല തെളിവുകളുടെയും മുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കുമാണ്. ശിവശങ്കറില്‍ എല്ലാ പഴിയും ചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇനി ആവില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിയാന്‍ സി.പി.എമ്മിലെ ന്യായീകരണ തൊഴിലാളികള്‍ക്കും കഴിയില്ല. സ്വന്തം മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും അവരുടെ മകളെയുമെല്ലാം പ്രതിരോധിച്ച് വിജയം കാണാൻ അവർക്കിനി കഴിയില്ല. ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് ഇനി കൂടുതലൊന്നും മറച്ചുവെക്കാണ് കഴിയില്ല. ഓർമ്മയുള്ളതെല്ലാം ശിവശങ്കർ തുറന്നു പറഞ്ഞാൽ അന്വേഷണ സംഘം ഇനിയെത്തുന്നത് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലേക്കോ ക്ലിഫ് ഹൗസിലേക്കോ ആയിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ശിവശങ്കർ വാ തുറക്കുന്നത് പോലെയാണിനി കാര്യങ്ങൾ.
ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ കൈകളില്‍ വിലങ്ങു വീഴുമ്പോള്‍ മടിയില്‍ കനമില്ലെന്ന് ഇതുവരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിടിപ്പേറുകയാണ്. സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണ സംഘത്തിന്റെ നീക്കം ഇനി ആരിലേക്കെന്നത് നിര്‍ണായകം ആവുകയാണ്.ശിവശങ്കറിനെ സസ്‌പെന്ഡ് ചെയ്തു എന്നത് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ആവില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ സ്വര്‍ണ്ണക്കടത്തിനു നേതൃത്വം നല്‍കുക എന്നത് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടില്‍ ആക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ ആയിരുന്നു ശിവശങ്കര്‍ എന്നതാണ് ഇതിൽ ശ്രദ്ധേയം. ഭരണസിരാകേന്ദ്രം സ്വര്‍ണ്ണക്കടത്തിനു താവളമാകുക എന്ന അവിശ്വസനീയ സംഭവത്തിനാണ് സെക്രട്ടറിയെറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകയായ സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദർശകയായിരുന്നു.
സ്പ്രിന്‍ക്ലര്‍ മുതല്‍ ലൈഫ് മിഷന്‍, ഇ മൊബിലിറ്റി പദ്ധതി എന്നിങ്ങനെ ബെവ്ക്യൂ ആപ്പ് വരെയുള്ള വിവിധ അഴിമതികളിലും ക്രമക്കേടുകളിലും കമ്മീഷന്‍ ഇടപാടുകളിലും ആരോപണമുയ ര്‍ന്നപ്പോള്‍ ഒക്കെ ഒപ്പം നിര്‍ത്തി സംരക്ഷിച്ചത്തിനു പിന്നിലുള്ള ദുരൂഹത ഒഴിയാതിരിക്കുമ്പോൾ പിണറായി വിജയനെ, ശിവശങ്കര്‍ കൈവിടുമോയെന്ന ഭയവും ആകാംഷയുമാണ് സി പി എം നേതൃത്വത്തിനാകെ. സംശയപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മന്ത്രി കെടി ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന്റെ മകന്‍ ബിനീഷ് കോടിയേരി, സന്ദീപിന്റെ ഭാര്യയുടെ മൊഴിയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാരാട്ട് റസാഖ് എംഎല്‍എ തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യത ഇതോടെ വർധിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സംഭവങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വപ്നാ സുരേഷിന്റെ സന്ദര്‍ശനങ്ങള്‍, കമ്മീഷന്‍ ഇടപാടുകള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം, വിദേശത്തേക്ക് ഡോളര്‍ അയച്ചതിലെ ഇടപെടല്‍, യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ അനധികൃത ഇടപാടുകള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഉള്ള ഡിജിറ്റല്‍ എവിഡന്‍സ് അന്വേഷണ സംഘത്തിന്റെ കൈവശം കിട്ടിയിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് തന്നെയാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് എന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞിട്ടില്ല.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും അധികാര കേന്ദ്രങ്ങളും അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണക്കടത്തിന്റെ താവളമായി മാറിയെന്നതാണ് ഈ കേസിലെ പ്രധാന വഴിത്തിരിവ്. സ്വര്‍ണക്കടത്തിലും കള്ളപ്പണ ഇടപാടിലും മുന്നില്‍ നിന്നതാകട്ടെ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മറവിലെത്തിയ ദുരൂഹ പാഴ്സലുകളുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയേയും ഇതേപേരില്‍ കേന്ദ്ര അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതും കേരളത്തിലാദ്യമാണ്. ശിവശങ്കറില്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടിയാല്‍ കെടി ജലീലിനെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനകള്‍ ശക്തമാണ്. സി ആപ്റ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്തിലെ ചോദ്യം ചെയ്യലിൽ ജലീലിനു ക്ലീന്‍ ചിറ്റ് നല്‍കാന്‍ കസ്റ്റസും ഇഡിയും നേരത്തെ തയ്യാറായിട്ടില്ല.
ശിവശങ്കറിന്റെ അറസ്റ്റ് പിണറായി സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും ഭയപ്പെടുത്തുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്. തന്റെ ഐ.ടി സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ ഉപയോഗിച്ച് ശിവശങ്കര്‍ സ്വപ്‌നയെക്കാള്‍ ചിലപ്പോല്‍ സഹായിച്ചിരിക്കുക മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ആയിരിക്കുമോ എന്ന സംശയവും ബലപ്പെടുകയാണ്. വീണയുടെ കമ്പനി നേടിയ എല്ലാ വളര്‍ച്ചക്കും മുഖ്യമന്ത്രിയെ പോലെ തന്നെ ശിവശങ്കറും കാരണക്കാരാനാണ്. അങ്ങനെ എങ്കില്‍ പിണറായിയുടെ മകളിലേക്കും അന്വേഷണം നീളും എന്നത്തിന്റെ സൂചനകളാണ് കാണുന്നത്.