CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഭീകരപ്രവർത്തനത്തിന് പണം നൽകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എൻജിഒകളുടെയും ട്രസ്റ്റുകളുടെ‌യും ഓഫിസുകളിൽ എൻഐഎ പരിശോധന.

ഭീകരപ്രവർത്തനത്തിന് പണം നൽകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് , കശ്മീരും ഡൽഹിയും കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ജിഒ കളുടെയും ട്രസ്റ്റുകളുടെ‌യും ഓഫിസുകളിൽ ദേശീയ അന്വേ ഷണ ഏജൻസി (എൻഐഎ)യുടെ റെയ്ഡ്. പരിശോധന നടന്ന ഓഫിസു കളും വീടുകളും ഭൂരിപക്ഷവും ഡൽഹിയിലും കശ്മീരിലുമാണ്. ഒരെണ്ണം ബംഗളൂരുവിലാണ്.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരിറ്റി അലയൻസ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജമ്മു കശ്മീർ കേന്ദ്രമായി പ്രവർത്തി ക്കുന്ന ഫലാ ഇ ആം ട്രസ്റ്റ്, ജെകെ യത്മീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെന്‍റ്, ജെ ആൻഡ് കെ വോയ്സ് ഒഫ് വിക്റ്റിം എന്നിവിടങ്ങളി ലാണ് റെയ്ഡ് നടന്നത്. ചാരിറ്റി അലയൻസിന്‍റെ ചെയർമാനാണ് ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനും മില്ലി ഗസറ്റ് എന്ന ദിനപത്രത്തിന്‍റെ സ്ഥാപക എഡിറ്ററുമാണ് സഫറുൾ ഇസ്‌ലാം ഖാൻ.ഇ കാരണം കൊണ്ട് തന്നെ സഫറുൾ ഇസ്‌ലാം ഖാന്‍റേതുൾപ്പടെ ഓഫിസുകളിലും വീടുകളിലുമാണ് പരിശോധന നടന്നത്.

റെയ്ഡിൽ നിരവധി രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായാണ് റിപ്പോർട്ട്. ജെകെസിസിഎസ് കോ ഓർഡിനേറ്റർ ഖുറാം പർവേസ്, കൂട്ടാളികളായ പർവേസ് അഹമ്മദ് ബുഖാരി, പർവേസ് അഹമ്മദ് മട്ട, സ്വാതി ശേഷാദ്രി, അസോസിയേഷൻ ഒഫ് പേരന്‍റ്സ് ഒഫ് ഡിസപ്പിയേർഡ് പെഴ്സൺസ് ചെയർപെഴ്സൺ പർവീണ അഹങ്കാർ എന്നിവരുടെ വീടുകളിലും ഓഫിസുകളിലും ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. ഈ സംഘടനകൾക്കെല്ലാം അജ്ഞാത സ്രോതസിൽ നിന്നാണ് പണമെത്തുന്നതെന്നും ഇതു ഭീകരപ്രവർത്തനത്തിനാണ് ചെലവഴിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എൻ‌ഐഎ റെയ്ഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button