സ്വർണ്ണക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം മറനീക്കി പുറത്ത് വന്നു.

കൊച്ചി/ സ്വപ്നയുടെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണക്കടത്തുക ളിലും ശിവശങ്കറിനു പങ്കുണ്ടെന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിനുള്ള ബന്ധമാണ് മറനീക്കി പുറത്ത് വന്നിരി ക്കുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നാണ് എം ശിവശങ്കർ സ്വർണ്ണക്കട ത്തിൽ ഇടപെടലുകൾ നടത്തിയിരിക്കുന്നത് എന്നതാണ് ഇ ഡി കോടതിയിൽ പറഞ്ഞിരിക്കുന്നത്. നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ 2019 ഏപ്രിലിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ നേരിട്ടുവിളിച്ചി രുന്നുവെന്നു ശിവശങ്കർ സമ്മതിച്ചതായി ശിവശങ്കറിന്റെ അറസ്റ്റ് റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നു.
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പ ണ ഇടപാടുകളുടെ കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്നും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചിരി ക്കുകയാണ്. ഇനി ഇക്കാര്യത്തിൽ ജനങ്ങളെ പൊട്ടന്മാരാക്കുന്ന വാദങ്ങൾ നിരത്തി മുഖ്യമന്ത്രിക്കും, പാർട്ടിക്കും ഉത്തരവാദി ത്വങ്ങ ളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. സ്വപ്നയുടെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണക്കടത്തുകളിലും ശിവശങ്കറിനു പങ്കുണ്ട്. കള്ള പ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എം ശിവശങ്കറിനെ ഇഡി റജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളിൽ വിശദ അന്വേഷണം വേണമെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. സ്വർണക്കടത്തു കേസ് എൻഐഎ ആസ്ഥാനത്തി ന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോൾ നടക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള ഡൽഹിയിലെത്തി ഐജി സന്തോഷ് റസ്തോഗിയെ അന്വേഷണ പുരോഗതി അറിയിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയുണ്ടായി.