DeathEditor's ChoiceKerala NewsLatest NewsNationalNewsWorld
തുര്‍ക്കിയെ നടുക്കിയ വന്‍ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം12 കവിഞ്ഞു.

അങ്കാറ/ പടിഞ്ഞാറന്‍ തുര്‍ക്കിയെ നടുക്കിയ വന്‍ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം12 കവിഞ്ഞു. 130 ലേറെ പേർക്ക് പരുക്കുണ്ട്. റിക്ടര്‍ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്. ഇസ്മീര്‍ നഗരതീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ ഭൂകമ്പം വന്‍നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കി. ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ നിലംപതിച്ചു. ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിരിക്കുകയാണ്. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.