ലൈംഗികാതിക്രമം,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ കൃഷ്ണൻകുട്ടിയെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കാന്‍ ശുപാർശ.

ലൈംഗികാതിക്രമം ഉണ്ടായെന്ന പാർട്ടി മഹിളാ സംഘം പ്രവർത്തകയായ യുവതിയുടെ പരാതിയിന്മേൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ കൃഷ്ണൻകുട്ടിയെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കാന്‍ ജില്ലാ എക്സിക്യുട്ടീവ് ശുപാർശ ചെയ്തു. പരാതിയെ തുടർന്ന് ഇടുക്കി ജില്ല എക്സിക്യൂട്ടീവിൽ നിന്നും കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.
മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി രണ്ട് മാസം മുന്‍പാണ് സി.കെ കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയിൽ ജില്ലാ ഘടകം നടപടി എടുക്കാത്ത സാഹച ര്യത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു തുടർന്ന് പരാതി നല്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും, കമ്മീഷന്‍ പരാതിക്കാരി യില്‍ നിന്നും, ആരോപണ വിധേയനില്‍ നിന്നും, അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക യുമായിരുന്നു. അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്ന തെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞിട്ടുള്ളത്. ലൈംഗികാതിക്രമ പരാതിയിൽ സി.കെ കൃഷ്ണൻകുട്ടി തെറ്റുകാരനാ ണെന്നു അന്വേഷണ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് നേതാവിനെ ജില്ല എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്ത്തി. ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കുവാ നും ജില്ലാ എക്സിക്യുട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്. സമാന സംഭവം മുമ്പും സി കെ കൃഷ്ണൻകുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.