അഞ്ചാമത്തെ ഐ ഫോൺ എവിടെയെന്ന് അറിയാം: രമേഷ് ചെന്നിത്തല

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ അഞ്ചാമത്തെ ഐഫോൺ ആർക്കാ ണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധാവശ്യങ്ങൾ മുൻനിർത്തി തിരുവഞ്ചൂർ രാധാകൃ ഷണൻ എംഎൽഎ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
സന്തോഷ് ഈപ്പൻ സ്വപ്ന വഴി കൈമാറിയതിൽ ഒരു ഫോൺകൂടി ലഭിക്കാനുണ്ട്. ആ ഫോൺ ആരുടെ പക്കലാണെന്ന് തനിക്കറിയാം. അത് താൻ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയിൽ ആ ഐഫോണി ല്ലെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്.ഇത് ഞാൻ പറഞ്ഞതിന്റെ പേരിൽ അന്വേഷണ ഏജൻസി എന്നെ ചോദ്യം ചെയ്യുമോ എന്നറിയി ല്ലയെന്നും ചെന്നിത്തല പറഞ്ഞു. ഐഫോൺ ലഭിച്ച ഒരാളെ താൻ പിടിച്ചു. കോടിയേരി ബാലകൃഷ്ണൻ തനിക്കെ തിരെ ആരോപണം ഉന്നയിച്ചപ്പോൾ കോടിയേരിയുടെ പി.എ ആയിരു ന്ന ആളുടെ ഫോട്ടോ ഞാൻ പുറത്ത് കാണിച്ചപ്പോഴാണ് അത് നിർത്തി യത്. ഫോണിനെ പറ്റി അന്വേഷിക്കണമെന്ന് താൻ ഡിജിപിക്ക് എഴുതികൊടുത്തിട്ടും ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല ആരോപിച്ചു. മാനനഷ്ട കേസുമായി മുന്നോട്ടുപോകുമെന്നും പ്രതിപ ക്ഷ നേതാവ് അറിയിച്ചു. ഇത്രയും വലിയ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടും പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാ നത്ത് ഒരു എഫ്ഐആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.