CrimeDeathEditor's ChoiceKerala NewsLatest NewsLaw,News
ഇടുക്കിയിൽ പീഡനത്തിനിരയായ ശേഷം ആത്മഹത്യ ശ്രമം നടത്തിയ പെണ്‍കുട്ടി മരണപെട്ടു.

ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നരിയംപാറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം ആത്മഹത്യ ശ്രമം നടത്തിയ പെണ്‍കുട്ടി മരണപെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയി ലായിരുന്ന പെൺകുട്ടി ശനിയാഴ്ച രാവിലെയാണ് മരണപ്പെടുന്നത്. സംഭവത്തിൽ പ്രതിയായിരുന്ന ഓട്ടോ ഡ്രൈവറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനു മനോജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് മനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. ഒരാഴ്ചമുമ്പാണ് പതിനേഴുകാരി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുന്നത്. ശരീരത്ത് 65 ശതമാന ത്തിലേറെ പൊള്ളലേറ്റിരുന്നു. പെണ്‍കുട്ടിയെ മനു മനോജ് പീഡിപ്പി ച്ചുവെന്ന് വീട്ടുകാരാണ് ആദ്യം പോലീസിനോട് പറയുന്നത്. ഒളിവില്‍ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.