Editor's ChoiceKerala NewsLatest NewsLocal NewsNews
ബിനീഷ് കൊടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് എസ് രാമചന്ദ്രന്‍പിള്ള.

ബിനീഷ് കൊടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെ ന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. പക്ഷെ അന്വേഷണ ഏജന്‍സികള്‍ ബിനീഷിനെതിരെ തെളിവുകള്‍ ഹാജരാക്കണം. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.