DeathEditor's ChoiceKerala NewsLatest NewsLocal NewsNews
കാറിൽ മീൻ വാഹനമിടിച്ച് അപകടം: ഒരാൾ മരിച്ചു.

ആലപ്പുഴ തോട്ടപ്പള്ളിയിൽ കാറിൽ മീൻ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി അഞ്ജു വി ദേവ് ആണ് മരിച്ചത്.26 വയസ്സായിരുന്നു. തോട്ടപ്പള്ളി ക്കടുത്ത് കന്നാലിപ്പാലത്തിലാണ് അപകടമുണ്ടായത്.
അഞ്ജുവും രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശ യിൽ നിന്ന് വന്ന മീൻ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.