Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ബി.ജെ.പിലേക്ക് പോകാന്‍ കഴിയില്ല.

തിരുവനന്തപുരം/ കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബി.ജെ.പി പോലൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന്
മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവുമായി ബന്ധപ്പെട്ടാണ് ലോറന്‍സ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് സി.പി.എം വിടുന്നതെന്നും, സി പി ഐ എം അതിന്റെ ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണെന്നും തനിക്ക് സി പി എം അംഗത്വമുണ്ടായിരു ന്നുവെന്നും എബ്രഹാം പറഞ്ഞിരുന്നു. ബി.ജെപിയിൽ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും, അക്കാര്യത്തിൽ അദ്ദേഹത്തിന്റെ അനുവാദം ആവശ്യമില്ലെന്നും, ബി.ജെ.പിയുടെ ദേശീയതയിൽ ആകൃഷ്‌ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്നുമാണ് എബ്രഹാം പറഞ്ഞിരുന്നത്. ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായതില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നും എബ്രഹാം ലോറന്‍സ് പറഞ്ഞിരുന്നു.
എബ്രഹാം ലോറന്‍സ് നിലവില്‍ സി.പി.ഐ.എം അംഗമല്ലെന്നും സി.പി.ഐ.എമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും ആണ് ലോറന്‍സ് ആദ്യം പ്രതികരിച്ചിരുന്നത്. സി.പി.ഐ.എം ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണെന്നും അതിനാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും പറഞ്ഞ എബ്രഹാം, ബി.ജെ.പിയില്‍ ചേരുന്ന കാര്യം എം.എം ലോറന്‍സിനോട് പറഞ്ഞിരുന്നില്ല. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്നും അടുത്ത ദിവസം ഓൺലൈൻ വഴി എബ്രഹാം പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. എം.എം ലോറൻസിന്റെ മകളായ ആശാ ലോറൻസിന്റെ മകൻ മിലൻ, ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയെ പിന്തുണച്ചത് അന്ന് വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button