മയക്ക് മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി പ്രതി ചേർത്തേക്കും.

ബെംഗളൂരു / മയക്ക് മരുന്ന് കേസിൽ കോടിയേരി ബാലകൃഷണറെ മകൻ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) നീക്കം തുടങ്ങി. എന്‍സിബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലെത്തി ബിനീഷിന്റെ മൊഴികള്‍ ഇതിനായി പരിശോധിക്കുകയുണ്ടായി. ശനിയാഴ്ച വൈകീട്ട് അഞ്ചര യോടെയാണ് മൂന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ശാന്തിനഗറിലെ ഇഡി ഓഫീസിലെത്തുന്നത്. ബിനീഷിൽ നിന്ന് അവർ ചില വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചർച്ച നടത്തി. ഇഡിയുടെ ചോദ്യം ചെയ്യലിനോടു ബിനീഷ് ശനിയാഴ്ചയും നിസ്സഹകരണം തുടരുകയായിരുന്നു.
ഇതിനിടെ, ബംഗളൂരു ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ( എൻ സി ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആണ് ബംഗളുരുവിൽ നിന്ന് ഏറ്റവും ഒടുവിൽ വരുന്നത്. എന്‍ഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ സി ബി അന്വേഷിക്കും. അതേസമയം, മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിച്ചേക്കും. ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വർണക്കടത്ത് പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മയക്ക് മരുന്ന് ഇടപാടുകൾക്കായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയതായി കേസിലെ പ്രതി അനൂപ് മുഹമ്മദ് ഇഡിക്കു നല്‍കിയ മൊഴി നൽകിയിരുന്നു. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് പലരും പണം അയച്ചിരിക്കുന്നതെന്നു അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഇതിനു മുൻപ്എ ന്‍സിബിക്കു നല്‍കിയ മൊഴിയില്‍ അനൂപ് ഇക്കാര്യം മറച്ചു വെക്കുകയായിരുന്നു. അനൂപുമായി നടത്തിയ പണമിടപാടിന്റെ ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ബിനീഷ് ശനിയാഴ്ചയും ഒഴിഞ്ഞുമാറി.