മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്.

ജീവനക്കാരുടെ മുടങ്ങി കിടക്കുന്ന ശമ്പളം വിതരണം ചെയ്യുക, ബോര്‍ഡിനായി പൊതുഫണ്ട് രൂപീകരിക്കുക തുടങ്ങി വിവിധാ വശ്യങ്ങൾ ഉന്നയിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരവധി സൂചന സമരങ്ങൾക്കൊടുവിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
രണ്ട് വര്‍ഷത്തിലേറെയായി ശമ്പളം മുടങ്ങി കിടക്കുന്ന നിരവധി പേരാണ് ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്നത്. ദേവസം ബോര്‍ഡിന് കീഴിലുള്ള സി,ഡി ഗ്രേഡ് അമ്പലങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് പ്രധാനമായും മുടങ്ങി കിടക്കുന്നത്. സംഭവത്തില്‍ പ്രധിഷേധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ നേരത്തെ സമരം ആരംഭിച്ചിരുന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് മാത്രമായി ആക്ട് ആന്‍ഡ് റൂളും പൊതു ഫണ്ടും രൂപീകരിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. പൊതുഫണ്ടിലൂടെ മാത്രമേ മുടങ്ങാതെ ശമ്പളം വിതരണം ചെയ്യാ നാകൂ എന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം നടന്നിട്ടില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ പറയുന്നു.