മയക്ക് മരുന്ന് സിനിമ ബന്ധം മലയാള സിനിമയിലെ ഒരു നിര്‍മാതാവ് ഉള്‍പ്പെടെ നാലു പേര്‍ക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്.

കൊച്ചി/ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിറകെ, അന്വേഷണം മലയാള സിനിമാരംഗത്തേക്കും നീളുന്നു. മയക്കുമരുന്ന് കേസ് പ്രതികൾക്കു നൽകിയ പണം ലഹരി ബസ്സിനസ്സിനായിണോ നൽകിയതെന്നാ ണ് അന്വേഷണ സംഘം ഇപ്പോൾ അന്വേഷിച്ചുവരുന്നത്. ഈ സാഹ ചര്യത്തിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി സിനിമയിലും പണം മുടക്കിയിരുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിക്കുന്നത്. മലയാള സിനിമയിലെ ഒരു നിര്‍മാതാവ് ഉള്‍പ്പെടെ നാലു പേര്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കിയതായിട്ടാണ് വിവരം.
ബിനീഷിന്റെ പണമിടപാടുകളും സാമ്പത്തികസ്രോതസുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. മയക്കുമരുന്നു കേസില്‍ ബംഗളൂരുവിൽ അറസ്റ്റിലായ മുഖ്യപ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ അടുത്ത ബന്ധം ഇതിനോടകം വ്യക്തമായിട്ടുണ്ട്. കൊച്ചിയിലെ നിശാ പാര്‍ട്ടികള്‍ക്കും സിനിമാക്കാർക്കും മയക്കുമരുന്നു വിതരണം ചെയ്യുന്നതില്‍ അനൂപിനു നിര്‍ണായക പങ്കുണ്ടായിരുന്നു എന്നതിനും ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായി പറയുന്ന നിര്‍മാതാവിന്റെ സിനിമയില്‍ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് . നോട്ടീസ് ലഭിച്ച മറ്റുള്ളവരും ബിനീഷിന്റെ മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമയുമായി ബന്ധമുള്ള വരാണ്. മലയാള സിനിമാ മേഖലയിലേക്ക് കൊച്ചി കേന്ദ്രീകരിച്ചു മയക്കുമരുന്ന് ഒഴുകിയിരുന്നെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നേരത്തേ കണ്ടെത്തിയിരുന്നതാണ്. ഇതിനെല്ലാം ബിനീഷിനു പണമെ വിടെ നിന്നും കിട്ടി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഇതിനിടെ, അറസ്റ്റിലായ അനൂപ് മുഹമ്മദിനു നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ബിനീഷ് ഇതുവരെ തയാറായിട്ടില്ല. ചോദ്യങ്ങളോട് നിസ്സഹകരണമാണ് ബിനീഷ് പുലർത്തി വരുന്നത്. ബിനീഷും അനൂപും തമ്മിൽ പലതവണ പണമിടപാട് നടന്നതായി എൻഫോഴ്സമെന്റ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടിയിലേറെ രൂപ ഇത്തരത്തിൽ ഇവർ കൈമാറ്റം ചെയ്തിട്ടുണ്ട്. പണമിടപാട് നടന്നുവെന്ന് നേരത്തേ ബിനീഷ് അന്വേഷണ സംഘത്തിനുമുന്നിൽ സമ്മതിച്ചിരുന്നതാണ്. എന്നാൽ, പണം എവിടെനിന്നു ലഭിച്ചതാണ് എന്നതുൾപ്പെടെ വിശദാംശങ്ങൾ നൽകാൻ ആണ് തയ്യാറാകാത്തത്. അനൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൃത്യമായ ഇടവേളകളിൽ ബിനീഷ് കണക്കിൽപ്പെടാത്ത പണം നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തിയിരുന്നത്.