മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്ന് മുല്ലപ്പള്ളി, പരാമർശത്തിൽ പിന്നെ മാപ്പ് പറഞ്ഞു.

തിരുവനന്തപുരം/ മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശം. സോളാര് കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പറഞ്ഞ വാക്കുകൾ ഇതോടെ വിവാദമായി. ഓരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നെ ഇതാ ബലാത്സംഘം ചെയ്യുന്നുവെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കി തിരശിലയ്ക്ക് പിന്നിൽ നിർത്തിയിരിക്കുകയാണ്. എപ്പോഴാണ് രംഗത്തുവരേണ്ടതെന്ന് അവർ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ഈ കളി ഇവിടെ നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ വിവാദ പരാമർശത്തോടെ, സ്വർണ്ണ മയക്ക് മരുന്ന് കേസുകളുമായി ബന്ധപെട്ടു കൂപ്പുകുത്തി നിൽക്കക്കള്ളിയില്ലാതിരുന്ന എൽ ഡി എഫിനും, സർക്കാരിനും മുല്ലപ്പള്ളിയുടെ പരാമർശം ഒരു കച്ചിത്തുരുമ്പ് കിട്ടിയപോലെയായി.
ഈ ബ്ലാക്ക്മെയിൽ രാഷ്ട്രീയം നടക്കില്ലെന്നും, ഇതെല്ലാം കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്. ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ പിന്നീട് അത് ഉണ്ടാകാതെ നോക്കും. എല്ലാ ദിവസവും സംസ്ഥാനം മുഴുവൻ എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാമർശം വിവാദമായതോടെ സംഭവത്തിൽ മുല്ലപ്പള്ളി മാപ്പ് പറഞ്ഞു.