അയിഷാപോറ്റി എം എൽ എയെ വിളിച്ചുവരുത്തി അപമാനിച്ചു.

കൊല്ലം/ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് അയിഷാപോറ്റി എം എൽ എയെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം ഉണ്ടായി. കൊട്ടാരക്കര സൈബർപൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനാണ് സ്ഥലം എം എൽ എ അയിഷാപ്പോറ്റിയെ വിളിച്ചു വരുത്തി പ്രോട്ടോകോൾ ലംഘനം നടത്തി അപമാനിച്ചെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ഉദ്ഘാടനത്തിനായി ക്ഷണിച്ചു വരുത്തിയ എം എൽ എയെ വെറും കാഴ്ചക്കാരിയാക്കി ഇരുത്തി പ്രോട്ടോകോൾ മറികടന്നു റൂറൽ എസ് പി ഇളങ്കോ നാടമുറിച്ച് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചശേഷമാണ് സംഭവം നടന്നത്.
വിളിച്ചുവരുത്തി അപമാനിച്ചെന്നും ജനപ്രതിനിധികളെ ക്ഷണി ക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നുമാണ് എം എൽ എ പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കോൾ ലംഘനമാണ് ഉണ്ടായതെന്നും, സംഘാടകരുടെ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിട്ടുണ്ടെന്നും എം എൽ എ പറയുകയുണ്ടായി.