നാര്‍കോട്ടിക് ബ്യൂറോ സംഘവും ചോദ്യം ചെയ്യുമെന്ന് ഉറപ്പായി, ദേഹാസ്വാസ്ഥ്യം, ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി.

മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചോദ്യം ചെയ്യലിൽ ഇ ഡി യുടെ പല ചോദ്യങ്ങൾക്കും ബിനീഷ് മറുപടി പറയാതെ ഒഴിഞ്ഞുമാറി വരുകയായിരുന്നു. ഉച്ചക്ക് ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റെ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തു വരുന്നത്.
തുടർച്ചയായി നാലാം ദിനമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തു വരുന്നത്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഓഫിസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തു സംസാരിച്ചിരുന്നു. ബിനീഷിനെ നാര്‍കോട്ടിക് ബ്യൂറോ സംഘവും ചോദ്യം ചെയ്യുമെന്ന് ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിക്കുന്നത്. അതിനായി സംഘം ബംഗളൂരുവിലെത്തിയിരുന്നു. രാവിലെ ചോദ്യം ചെയ്യുമ്പോൾ മുതൽ അസ്വസ്ഥനായി കാണപ്പെട്ട ബിനീഷ് പിന്നീട് കടുത്ത നടുവേദന അനുഭവപ്പെടുന്നതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം വിക്‌ടോറിയ ആശുപത്രിയിലാണു കൊണ്ടുപോയത്. തൊട്ടു പിറകെ ബിനോയ് കോടിയേരി ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. കെയര്‍ സെന്റര്‍ ആയതിനാല്‍ വിക്‌ടോറിയ ആശുപത്രിയില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്ക് ബിനീഷിനെ മാറ്റിയെന്നാണ് വിവരം. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി ചോദ്യങ്ങൾ ചോദിച്ചു വരുകയായിരുന്നു. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ. ബംഗളൂര്‍ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഇ ഡി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയായിരുന്നു.