എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കൈകാര്യം ചെയ്യുമെന്ന് എം.വി.ഗോവിന്ദന്റെ ഭീക്ഷണി.

തിരുവനന്തപുരം/ രാജ്യത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ കാരണത്തിന്റെ പുറത്ത് അന്വേഷണം നടത്തിയാല്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്റെ മുന്നറിയിപ്പും ഭീക്ഷണിയും. രാജ്യത്തെ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന അന്വേഷണ അജൻസിക്കെതിരെയാണ് എം.വി.ഗോവിന്ദന്റെ ഭീക്ഷണി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലാവുകയും,
സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദന്റെ ഇ ഡി ക്കുള്ള ഭീക്ഷണി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബദല്‍ സര്‍ക്കാര്‍ ചമയേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ ആവശ്യപ്പെട്ടത് ബദല്‍ സര്‍ക്കാര്‍ ചമയലാണ്സ ഇ ഡി നടത്തുന്നതെന്നും, സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ പരിശോധിക്കാന്‍ ഇഡിക്ക് അവകാശമില്ലെന്നും, ഇഡി വഴിവിട്ടു പോകുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.