ബിനീഷ് കോടിയേരി ഒരു ഗുണ്ട

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഒരു ഗുണ്ടയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്. ബിനീഷിന് പണത്തോട് ആര്‍ത്തിയാണ്. മകന്‍ ചെയ്ത തെറ്റിന് പിതാവിനെ എന്തിന് കുറ്റപ്പെടുത്തണം. “ബിനീഷിനെ കുട്ടിക്കാലം മുതല്‍ എനിക്കറിയാം. വളരെ മര്യാദക്കാരനും സുമുഖനുമായിരുന്നു. പിന്നെ ഗുണ്ടയായിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തെമ്മാടിയായി. അച്ഛന്‍ അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. പണം സമ്പാദിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു” ഒരു ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് എം എം ലോറന്‍സ് ഇങ്ങനെ പ്രതികരിച്ചത്.
സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോള്‍ സിപിഎമ്മിലെ ചിലര്‍ തെറ്റായ നിലപാട് സ്വീകരിക്കുന്നു. തെറ്റുണ്ടായാല്‍ തിരുത്താന്‍ തയ്യാറാണെന്ന ഇഎംഎസിന്റെ നിലപാട് ഇന്നത്തെ പല നേതാക്കള്‍ക്കുമില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ആത്മപരിശോധന നടത്തി തെറ്റ് തിരുത്താന്‍ തയ്യാറാകണം. എം എം ലോറന്‍സ് പറഞ്ഞു.