നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം 10 തവണയും കൊണ്ടുപോയത് ഹൈദരാബാദിലേക്ക്, റബിൻസ് മൊഴിയിൽ സുപ്രധാന വിവരങ്ങൾ.

നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം ആദ്യ 10 തവണ കൊണ്ടു പോയത് ഹൈദരാബാദിലേക്കെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. രതീഷ് എന്നയാളാണ് സ്വര്‍ണം കൈപ്പറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ തന്നെ ഇയാള്‍ സൗദിയിലേക്ക് കടന്നു. കേസില്‍ 29 മത്തെ പ്രതിയായ രതീഷിന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പറ്റി റബിൻസ് വെളിപ്പെടുത്തിയാതായി എൻ.ഐ.എ കോടതിയിൽ അറിയിച്ചു. ഈ പ്രതികൾ വിദേശത്ത് കടന്നുവെന്നും കോടതിയെ അറിയിക്കുകയുണ്ടായി. റബിൻസിനെ കോടതി അഞ്ചാം തീയതി വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. കടത്തിക്കൊണ്ടുവന്ന സ്വർണത്തിൽ ഏറെയും ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നതെന്ന് സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് റബിൻസ് മൊഴിനൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസങ്ങളായി റബിൻസ് എൻഐഎയുടെ കസ്റ്റഡിയിലായിരുന്നു. എൻഐഎ യുഎപിഎ ചുമത്തിയ കേസിലെ പത്താം പ്രതിയാണ് റബിൻസ്. റബിൻസിനെ ചോദ്യം ചെയ്തപ്പോൾ സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ആണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.