പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ അന്തരിച്ചു.

പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷണ്‍ ടി.എന്‍. കൃഷ്ണന് അന്തരിച്ചു. 92 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. വാര്‍ധ ക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ ആര് എ പുരത്തെ വസതിയിലായിരുന്നു. കര്‍ണാടക സംഗീതത്തെ വയലിനെ തന്ത്രികളിൽ താലോലിച്ച ടി.എന്‍. കൃഷ്ണന് ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തി ച്ചിരുന്നു. ശെമ്മാങ്കുടി, അരിയക്കുടി, വി.വി. സദഗോപന്‍ തുടങ്ങിയവര്‍ക്കെല്ലാം വയലിനില്‍ അകമ്പടിയായിട്ടുണ്ട്. റഷ്യന്‍ പര്യടനത്തിനിടെ അന്‍പത്തഞ്ചോളം സോളുകൾ അവതരിപ്പിച്ചിട്ടുണ്ട്.
മദ്രാസ് സംഗീത കോളജില്‍ വയലിന് അധ്യാപകനായിരുന്നു. 1978ല്‍ അവിടെ പ്രിന്‍സിപ്പലായി. 1985ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ പ്രൊഫസറും ഡീനുമായി. 1991 -1993 കാലഘട്ടത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു. 1973ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്കി, രാജ്യം ആദരിച്ചു. സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിന് വാദകരാണ്.