CrimeDeathEditor's ChoiceLatest NewsNationalNewsWorld
വിയന്നയിൽ ഭീകരാക്രമണം: 2 മരണം.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഭീകരനും ഉൾപ്പെടുന്നു. സെൻട്രൽ സിനനോഗിനടുത്ത് പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. അക്രമത്തിൽ പതിനഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വെടിവയ്പ് നടന്നത്. അക്രമികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.