ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാൻ അനുമതി.

ബെംഗളൂരു / എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാൻ അനുമതി നൽകി. ഇന്ന് തന്നെ അഭിഭാഷൻ ബിനീഷിനെ കാണും. ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി ഇഡിയുടെ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ ബിനീഷും അനൂപ് മുഹമ്മദുമായി നടന്ന പണമിടപാട് സംബന്ധിച്ചാണ് ഇ ഡി ചോദിക്കുന്നത്. ബിനീഷിന്റെ രണ്ടു ഇവന്റ് മാനേജ്മെന്റ് കമ്പനികളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച വരെയാണ് ബിനീഷിനെ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ മാറ്റിവെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റിവെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു. ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.