മറഡോണയ്ക്ക് തലയിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫുട്ബോൾ താരം മറഡോണക്ക് തലയിൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ആശങ്ക പ്പെടേണ്ട സാഹചര്യമല്ല നിലവിലെന്നും ഡോക്ടർ ലിയോപോൾഡോ ലൂക്ക് അറിയിച്ചു.
അമിതമായ ലഹരി മരുന്നിൻ്റെ ഉപയോഗമാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്.ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെ രണ്ട് ഹൃദയാ ഘാതങ്ങളും അദ്ദേഹം നേരിട്ടു. 2005ൽ ബൈപാസ് സർജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനിൽത്തുന്നതിലും പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതാണ് വിളർച്ചയിലേക്ക് നയിച്ചത്. ഇതിനൊക്കെ പുറമെ രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. വിഷാദ രോഗവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം നടത്തിയ സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.