ഫ്ലോറിഡ ട്രംപിൻറെ കൈക്കുമ്പിളിൽ, ബൈഡന് കനത്ത തിരിച്ചടി.

ഫ്ലോറിഡ/ സുപ്രധാനമായ ഫ്ലോറിഡ സംസ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഡോണള്‍ഡ് ട്രംപ് ഫ്ലോറിഡയിൽ വിജയിച്ചത് 29 ഇലക്റ്ററല്‍ വോട്ടുകള്‍. നിര്‍ണായക മായ സംസ്ഥാനത്ത് ബൈഡന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കു ന്നത്. യുഎസ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സംസ്ഥാനം, ഫ്ലോ റിഡയില്‍ ഡോണള്‍ഡ് ട്രംപ് വിജയിക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായി രുന്നു. എങ്ങോട്ടുവേണമെങ്കിലും മാറി മറിയാവുന്ന സ്വിങ് സ്റ്റേറ്റ് ആയ ഫ്ലോറിഡയില്‍ തുടക്കം മുതല്‍ ട്രംപിന് അനുകൂല സൂചനകള്‍ ആണ് ഉണ്ടായിരുന്നത്.
29 ഇലക്റ്ററല്‍ വോട്ടുകളാണ് ഫ്ലോറിഡ സംസ്ഥാനത്തുള്ളത്. 2016ല്‍ ഡോണൾഡ് ട്രംപ് ജയിച്ച സംസ്ഥാനമാണ് ഫ്ലോറിഡ. ഫ്ലോറിഡ ഉള്‍പ്പെടെ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ ആയിരിക്കും മുന്നിലെന്നായിരുന്നു പ്രവചനങ്ങള്‍ പറഞ്ഞിരുന്നത്. വോട്ടെണ്ണലോടെ ചിത്രം മാറി മറിഞ്ഞിരിക്കുകയാണ്. അതേസമയം, ഫ്ലോറിഡ ഇല്ലാതെ തന്നെ ബൈഡന്‍ അധികാരത്തിലെത്തുമെന്നാണ് ബൈഡന്‍ ക്യാമ്പ് പ്രതികരിച്ചിരുന്നത്.