CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ശിവശങ്കറിനെ കസ്റ്റംസും കാത്തിരിക്കുന്നു.

ഇ ഡിക്ക് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഊഴം കാത്ത് കസ്റ്റംസും. വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുക.ഇതോടെ ഉടൻ ഒരു മോചനമെന്ന ശിവശങ്കറിൻ്റെ മോഹം വ്യാമോഹമായി.ഇഡിയുടെ കസ്റ്റഡി കാലാവധി നാളെ തീരും.ഇതിന് ശേഷമായിരിക്കും കസ്റ്റംസ് അപേക്ഷ നൽകുക. കള്ളപണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

വിദേശത്തക്ക് ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും കോടതയില്‍ അപേക്ഷ നല്കും. 14 ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്ന് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നങ്കിലും ഏഴ് ദിവസമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചത്.കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതി നായാണ് ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെടുന്നത്.നാളെ രാവിലെ 11 ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ഹരജി നാളെ കോടതി പരിഗണിക്കും. എന്നാൽ ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കരുതെന്ന ഇഡി കോടതിയില്‍ ആവശ്യപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button