കട നടത്താൻ ആളില്ല; ശബരിമലയിൽ ഓപ്പൺ ടെൻഡറിനൊരുങ്ങി ദേവസ്വം ബോർഡ്.

മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള കടനടത്തിപ്പിന്റെ ലേലം ഏറ്റെടുക്കാൻ ആളില്ലാതെ അവസാനിച്ചു.ഇതോടെ
തിരുവിതാകൂർ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിലുമായി. ഇതിൻ്റെ ഭാഗമായി ഓപ്പൺ ടെൻഡറിന് ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്.ശനിയാഴ്ചയാണ് ഓപ്പൺ ലേലം നടക്കും.
മണ്ഡലകാലം തുടങ്ങാൻ ചുരുക്കം ദിവസം മാത്രം ബാക്കിനിൽക്കെ 156 കടകൾ നടത്താൻ ആളില്ലാത്താതാണ് ബോർഡിനെ കുഴക്കുന്നത്. ഇത് വഴി കോടികളുടെ നഷ്ടമാവും ബോർഡിന് നേരിടേണ്ടിവരിക. ഈ സാഹചര്യത്തിലാണ് പരിഹാരമെന്നോണം ശനിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് തുറന്നലേലം നടത്താൻ തീരുമാനമായത്. ലേലത്തിലൂടെ പരമാവധി കടകൾ നടത്തിപ്പിന് ഏൽപ്പിക്കാനാണ് ബോർഡിൻ്റെ ശ്രമം.
കോവിഡ് കാലത്തെ ശബരിമല ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കട നടത്തിപ്പിനും തിരിച്ചടിയായത്. പ്രതിദിനം 1000 എന്ന കണക്കിലാണ് ആളുകൾ ദർശനത്തിനെ
ത്തുന്നത്.സന്നിധാനം മുതൽ ഇളവുങ്കൽ വരെ ഇ ടെണ്ടറിലൂടെ ലേലം നിശ്ചയിച്ചപ്പോൾ ഒരു ഹോട്ടൽ മാത്രമാണ് ഏറ്റെടുക്കാൻ ആളുണ്ടായത്. ഇതോടെയാണ് 159 കടകളുടെ നടത്തിപ്പ് റി ടെണ്ടർ ചെയ്തത്. കഴിഞ്ഞദിവസം റിടെണ്ടർ ആരംഭിച്ചപ്പോഴും മൂന്ന് കടകളുടെ കാര്യത്തിൽ മാത്രമേ തീരുമാനമായുള്ളൂ.