ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ തൂങ്ങിമരിച്ചു.

കട്ടപ്പന/ കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാന്റ് ചെയ്യപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യ ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന മനു മനോജാണ് മുട്ടം ജയിലിൽ ആണ് തൂങ്ങി മരിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ 23ന് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നൽകുന്നത്. ഒളിവില്‍ പോയ മനു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ 31ന് മരിച്ചു. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസം 24നാണ് പ്രതി മനു മനോജിനെ തൊടുപുഴ കോടതി റിമാൻഡ് ചെയ്യുന്നത്. മുട്ടത്തെ ജില്ലാജയിലിൽ തടവിലായിരുന്ന പ്രതി വൈകിട്ട് നാലുമണിയോടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
ആത്മഹത്യാശ്രമത്തെ തുടർന്ന് ഉടൻ തന്നെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുണി ഉണക്കാൻ ജയിലിന് മുകളിലേക്ക് തടവുകാരെ അയക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ ജയിൽ ജീവനക്കാർ ഒപ്പം പോകാറുണ്ടായിരുന്നു. വ്യാഴാഴ്ച അതുണ്ടായില്ല. ഇക്കാര്യത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ മാസം 23ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.