ഇ ഡി ഹാജരാകാൻ പറഞ്ഞത് വെള്ളിയാഴ്ച, സി.എം രവീന്ദ്രന് വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയി.

സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയെ തുടർന്ന് മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനും, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം രവീന്ദ്രനോട് വെള്ളിയാഴ്ച ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കെ, സി.എം രവീന്ദ്രന് വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയി. വ്യാഴാഴ്ച വന്ന കോവിഡ് പരിശോധനാ ഫലത്തിലാണ് രവീന്ദ്രന് കോവിഡ് പോസിറ്റിവ് ആയതെന്നാണ് റിപ്പോർട്ട്. ഐ.ടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനെക്കൂടി ഇ.ഡി വിളിച്ചു വരുത്തുന്നത് പിണറായി സർക്കാരിന് ഏറെ തലവേദന സര്ട്ടിച്ചിരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചതിനാല്‍ വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ രവീന്ദ്രന്‍ ഹാജരാകില്ല. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്‌ന നൽകിയ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ആണ് രവീന്ദ്രനോട് ഹാജരാകാൻ ഇ ഡി പറഞ്ഞിരുന്നത്.