ബിലീവേഴ്സ് ചർച് റെയ്ഡ്: ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടിയോളം രൂപ.

ബിലീവേഴ്സ് ചർച്ചിന്റേ ആസ്ഥാനത്ത് ആദായ നികുതിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽ പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഡൽഹിയിലും കേരളത്തിലുമായി നടത്തിയ അന്വേഷണത്തിലാണ് തുക പിടിച്ചെടുത്തത്. ഡൽഹിയിലെ ഓഫീസിൽ നിന്ന് മൂന്നേമുക്കാൽ കോടി രൂപയും കേരളത്തിലെ ഓഫീസുകളിൽ നിന്ന് ഒന്നേകാൽ കോടി രൂപയുമാണ് കണക്കിൽപ്പെടാത്തതായി പിടിച്ചെടുത്തത്. 57 ലക്ഷം രൂപയോളം വാഹനത്തിൽ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളിൽ നിന്നുമാണ് കണ്ടെത്തുന്നത്.
ഇന്നലെ രാവിലെ മുതൽ ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6000 കോടി രൂപ ബിലീവേഴ്സ് ചർച്ചിന്റെ ട്രസ്റ്റുകൾക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനി കുതി വകുപ്പിന്റെ കണ്ടെത്തൽ. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കു കൾ സർക്കാരിനു നൽകണമെന്നുമാണ് നിയമം പറയുന്നത്. എന്നാൽ ചാരിറ്റിയുടെ പേരിൽ കൈപറ്റിയ തുക റിയൽ എസ്റ്റിമേറ്റ് മേഖല യിലെല്ലാമാണ് ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകൾ നൽകിയതിലും വലിയ ക്രമക്കേടുകൾ ഉണ്ട്.
വൻ സാമ്പത്തിക കുംഭകോണമാണ് ചർച്ച് കേന്ദ്രീകരിച്ച് നടക്കുന്നതെന്നും അഞ്ച് വർഷത്തിനുള്ളിൽ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ വകുപ്പ് പറയുന്നത്. അതുകൊണ്ടു തന്നെ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്സ് ചർച്ചിന്റെ ലൈസൻസ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.