എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ സ്വർണ്ണക്കടത്തി,മലദ്വാരത്തിൽ ഒളിപ്പിച്ചും, ബെൽറ്റ് രൂപത്തിൽ ഒളിപ്പിച്ചും 10 കിലോ സ്വർണ മിശ്രിതം.

കൊച്ചി/ കരിപ്പൂർ വിമാനത്താവളത്തിൽ നാലു കോടി രൂപയുടെ വൻ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ 7 പേർ ഡിആർഐ യുടെ കസ്റ്റഡിയിലായി. കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച 10 കിലോയോളം സ്വർണം ആണ് ഡിആർഐ പിടികൂടിയത്.മലദ്വാരത്തിൽ ഒളിപ്പിച്ചും, ബെൽറ്റ് രൂപത്തിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച 10 കിലോ സ്വർണ മിശ്രിതം ഡിആർഐ വിഭാഗം പിടി കൂടുകയായിരുന്നു.
സംഭവത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിൻ ക്രൂ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിലാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്. ബാക്കി 5 പേർ ശരീരത്തിലും മലദ്വാരത്തിലും വച്ചാണ് സ്വർണം കടത്തിയത്. പിടികൂടിയ സ്വർണം മിശ്രിത രൂപത്തിലാണ് കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് രാജ്യാന്തര മാർക്കറ്റിൽ നാലു കോടി രൂപക്ക് അടുത്ത് വിലവരും എന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ ആറുപേരെയും ഡിആർഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരം ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്. അൻസാർ എന്ന ക്യാബിൻ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്‍റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്. നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ആണ് സ്വര്‍ണം പിടികൂടുന്നത്.