CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സ്വർണ്ണ കള്ളക്കടത്ത് കേസിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഇ ഡി സാക്ഷിയാക്കും.

കൊച്ചി/ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ശിവശങ്കരന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റ് വേണുഗോപാലിനെ ഇ ഡി സാക്ഷിയാക്കും. കേസിൽ നിർണ്ണായക നീക്കവുമായി ഇഡി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന സ്വർണ്ണക്കള്ളക്കടത്തിൽ ശിവശങ്കരന്‍റെ പങ്കിനെ കുറിച്ച് വ്യത്യസ്തവും നിർണകവുമായ ചില വിവരങ്ങൾ വേണുഗോപാല്‍ നല്‍കിയ സാഹചര്യത്തിലാണ് ഇഡിയുടെ ഈ നീക്കം. വേണുഗോപാലില്‍ നിന്നും ഇഡി വീണ്ടും മൊഴിയെടുക്കുകയുണ്ടായി. ശിവശങ്കർ മറുപടി പറയാത്ത ചില ചോദ്യങ്ങൾക്ക് വേണുഗോപാല്‍ ഉത്തരം നല്‍കിയിരിക്കുകയാണ്.
ആദ്യം ഒഴിഞ്ഞുമാറിയ പല ചോദ്യങ്ങൾക്കും ശിവശങ്കർ ഉത്തരം പറഞ്ഞ് തുടങ്ങിയതായി വിവരമുണ്ട്. ശിവശങ്കരന്‍റെ നിർദ്ദേശ പ്രകാരമാണ് പണമിടപാടുകള്‍ നടത്തിയതെന്ന നിർണ്ണായക മൊഴിയും വേണുഗോപാല്‍ നല്‍കിയിരിക്കുകയാണ്.