CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ഈന്തപ്പഴം വിതരണം ചെയ്ത കേസിലും, ഡോളർ കടത്തിയ കേസിലും ശിവശങ്കരനെ കസ്റ്റംസ് പ്രതിചേർക്കും.

മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ഈന്തപ്പഴം വിതരണം ചെയ്ത കേസിലും ഡോളർ കടത്തിയ കേസിലും ശിവശങ്കരനെ കസ്റ്റംസ് പ്രതിചേർക്കും. എൻഫോഴ്സ്മെൻറ് കസ്റ്റഡി കഴിഞ്ഞാൽ ഉടനെ ശിവശങ്കറിനെ പ്രതി ചേർത്ത് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുവാൻ ഇരിക്കുക യാണ്.നിലവിൽ സ്വർണക്കടത്ത് കേസിലും, ലൈഫ് മിഷൻ പണമിടപാട് കേസിലും, കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ശിവശങ്കറിനെ പ്രതി ചേർത്തിട്ടുള്ളത്. ഇതിന് പിറകെയാണ് ഈന്തപ്പഴം വിതരണം ചെയ്ത കേസിൾ ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. നയതന്ത്രബാഗ് വഴി മൂന്ന് വർഷം കൊണ്ട് 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിയത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസിന് ഉള്ളത്.