40 ലക്ഷം വോട്ടുകള്‍ക്ക് ട്രംപിനെ മുട്ടുകുത്തിക്കും, ബൈഡന്‍.

വാഷിങ്ടന്‍/ മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി താൻ വിജയത്തിലെത്തുമെന്ന് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. യുഎസ് പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ ജനാധിപത്യം പുലരുമെന്നും ബൈഡന്‍ പറയുകയുണ്ടായി.
വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. രാജ്യമൊട്ടുക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. അരിസോനയിലെയും ജോര്‍ജിയയിലെയും ഫലം എടുത്ത് പറഞ്ഞാണ് ബൈഡൻ പ്രതികരിച്ചത്. 40 ലക്ഷം വോട്ടുകള്‍ക്കു ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആണെങ്കിലും, നാം ശത്രുക്കളല്ല, നമ്മള്‍ അമേരിക്കക്കാരാണ്. ബൈഡന്‍ പറഞ്ഞു. അധികാരത്തി ലെത്തിയാല്‍ കോവിഡിനെ ചെറുക്കുക എന്നതിനായിരിക്കും പ്രാമുഖ്യമെന്നു ബൈഡന്‍ പറഞ്ഞു. നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ല. എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതെ നോക്കാനാകുമെന്നും ബൈഡന്‍ പറയുകയുണ്ടായി.ഇതിനിടെ, ന്യൂയോര്‍ക്കിലും മറ്റു ട്രംപിന്റെ പതനം ആഘോഷിക്കാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അനുകൂലികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങികൊണ്ടിരിക്കുകയാണ്.