Editor's ChoiceKerala NewsLatest NewsLocal NewsNationalNewsTechWorld
ഇസ്രോയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01 ന്റെ വിക്ഷേപണം വിജയകരം.

ബംഗളൂരു/ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01 ന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ വിജയകരമായി നടന്നു. കനത്തമഴയെ തുടർന്ന് കൗണ്ട്ഡൗൺ അഞ്ച് മിനിട്ട് സമയത്തേക്ക് നിർത്തി വച്ചെങ്കിലും, പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് വിക്ഷേപണം നടത്തുകയായിരുന്നു. ഇതോടെ ഈ വർഷത്തെ ഇസ്രോയുടെ ആദ്യത്തെ ദൗത്യമാണ് വിജയകരമായത്. ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളും പിഎസ്എൽവി-സി49 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കുകയാണ്. പിസ്എൽവിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്ന് ഇസ്രോ അറിയിച്ചു.