ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും
.

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. കേസിലെ കൂട്ടുപ്രതി ജ്വല്ലറി എംഡി ടി.കെ പൂക്കോയ തങ്ങള്‍, സ്ഥാപനത്തിലെ ചില ജീവനക്കാര്‍ എന്നിവരുടെ അറസ്റ്റ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വിളിപ്പിച്ച ശേഷം മുങ്ങിയ ടി.കെ പൂക്കോയ തങ്ങള്‍ക്ക് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കോടതിയില്‍ കീഴടങ്ങലല്ലാതെ മറ്റു വഴികളില്ല.ഇതിനു പുറമെ
സാമ്പത്തിക ഇടപാടുകളില്‍ സംശയിക്കുന്ന തങ്ങളുടെ മകന്‍ ഹിഷാം,ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവരെ കണ്ടെത്തേണ്ടതും അനിവാര്യമാണെന്നും അന്വേഷണ സംഘം പറയുന്നു.
അതേ സമയം റിമാന്‍ഡിലായ എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്ക കമറുദ്ദീനെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ സംഘവും അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ കസ്റ്റഡിയനുവദിക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. കമറുദ്ദീനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുവെന്നാണ് അന്വേഷണസംഘ ത്തിന്റെ വിലയിരുത്തല്‍. രണ്ടു ദിവസത്തേക്കാണ് എംഎല്‍എയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, 150 കോടി രൂപയുടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ടി.കെ പൂക്കോയ തങ്ങളെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. ക്രൈം ബ്രാഞ്ച് സംഘം. എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്കൊപ്പം പൂക്കോയയോടും എസ് പി ഓഫീസില്‍ ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറസ്റ്റ് അപകടം മണത്ത പൂക്കോയ ഹാജരായില്ല. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം സംഘം പറയുന്നുണ്ട്. കണ്ടെത്താനുള്ള തിരച്ചിലും ശക്തമാക്കി. 2004 ല്‍ സ്ഥാപിച്ച ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ് ടി കെ പൂക്കോയ. ജ്വല്ലറി മനേജറായിരുന്ന ഇദ്ദേഹത്തിന്റെ മകനും കേസില്‍ പ്രതിയാണ്. നിക്ഷേപകരുടെ പണം തിരിമറി നടത്തി വന്‍തോതില്‍ കര്‍ണാടകയില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് പൂക്കോയയ്‌ക്കെതിരേ ഉയർന്നിട്ടുള്ള ആരോപണം.